Thiruvambady
പുഷ്പഗിരിയിൽ കാറുകൾ കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്
തിരുവമ്പാടി : മലയോര ഹൈവേയിൽ കൂടരഞ്ഞി കൂമ്പാറ പുഷ്പഗിരിയിൽ കാറുകൾ കൂട്ടിയിടിച്ചു. കാർയാത്രികയായ യുവതിക്ക് പരിക്കേറ്റു.
സുൽത്താൻ ബത്തേരി സ്വദേശിനിയിൽ ഷെഫീന(33)യെ മുക്കം അഗസ്ത്യൻമുഴി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ചെവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാറുകളുടെ മുൻഭാഗം ഭാഗികമായി തകർന്നു.