കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്വഴിയോരവിശ്രമകേന്ദ്രം(ടേക്ക് എ ബ്രെയ്ക്ക് ) നാടിന് സമർപ്പിച്ചു
കൊടിയത്തൂർ :കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ശുചിത്വമിഷൻ ഫണ്ട് 19 ലക്ഷത്തോളം ചിലവഴിച്ച് പന്നിക്കോട് നിർമ്മിച്ച ടേക്ക് എ ബ്രെയ്ക്ക് വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ടോയ്ലറ്റ്, സ്ത്രീകൾക്ക് മുലയൂട്ടാനുള്ള സൗകര്യം, വിശ്രമ കേന്ദ്രം, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകൾ എന്നിവയാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. .
പന്നിക്കോട്- കരിപ്പൂർ എയർപോർട്ട് റോഡിലാരംഭിച്ച വിശ്രമ കേന്ദ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസ്സൻ, വാർഡ് മെമ്പർമാരായ എം ടി റിയാസ്, ഫാത്തിമ നാസർവി.ഷം ലൂലത്ത്, കോമളം തോണിച്ചാൽ, ടി.കെ അബൂബക്കർ, മജീദ് രിഹ്ല, യു.പി മമ്മദ്, അഡ്വ.കെ.പി സൂഫിയാൻ, മജീദ് പുതുക്കുടി, സി. ഹരീഷ്,അബ്ദു പാറപ്പുറം, ഷംസുദ്ധീൻ ചെറുവാടി, സി. ഫസൽ ബാബു, അഭിലാഷ് ദാസ്, ഹരിദാസൻ പരപ്പിൽ, പി.വി അബ്ദുല്ല, സി. റിനിൽ തുടങ്ങിയവർ സംസാരിച്ചു. ജനകീയ പിന്തുണയോടുകൂടി നിർമ്മിച്ച ഈ വഴിയോര വിശ്രമ കേന്ദ്രം വഴിയാത്രക്കാർക്കും പ്രദേശത്തുള്ളവർക്കും ഏറെ പ്രയോജനപ്പെടും. ഗാനമേളയും അരങ്ങേറി.