വാർഡിലെ ജനങ്ങൾക്ക് ‘ സമ്മാനമായി പുതുവത്സര വികസന കലണ്ടർ
കൊടിയത്തൂർ: കഴിഞ്ഞ നാലര വർഷത്തെ മുഴുവൻ വികസന പ്രവർത്തനങ്ങളും ഉൾപ്പെടുത്തി തൻ്റെ വാർഡിലെ ജനങ്ങൾക്ക് വികസന കലണ്ടർ സമ്മാനിച്ചിരിക്കുകയാണ് ഒരു വാർഡ് മെമ്പർ.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡായ കാരക്കുറ്റിയിലെ ജനപ്രതിനിധി വി.ഷംലൂലത്താണ് നാലര വർഷത്തെ വികസന പ്രവർത്തനങ്ങൾ മുഴുവനായും ജനങ്ങളിലെത്തിക്കാൻ വേറിട്ട പ്രവർത്തനവുമായി മുന്നിട്ടിറങ്ങിയത്.
ഗ്രാമ പഞ്ചായത്ത് ഫണ്ടുകൾക്ക് പുറമെ ജില്ല – ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകളും എം എൽ എ ഫണ്ടും മാത്രമല്ല സുമനസ്സുകളുടെ സഹായത്തോടെ നിരവധി പദ്ധതികളും മെമ്പറുടെ നേതൃത്വത്തിൽ നടപ്പാക്കിയിട്ടുണ്ട്. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
വാർഡ് 2 കാരക്കുറ്റി,വികസന കുതിപ്പിൻ്റെ നാലര വർഷങ്ങൾ എന്ന പേരിലാണ് കലണ്ടർ പുറത്തിറക്കിയിരിക്കുന്നത്പാവപ്പെട്ടവരുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾ യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ വാർഡിലെ ഏക കോളനിയായ
കാരക്കുറ്റി ലക്ഷം വീട് കോളനിയുടെ മുഖഛായ മാറ്റി ഗ്രീനറി വില്ലയായി നാമകരണം ചെയ്തതും
വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ളവർക്ക് നീന്തൽ പരിശീലനവും കർഷകർക്ക് ജലസേചന സൗകര്യവുമൊരുക്കി ഇതിഹാസ് ഗ്രൗണ്ടിനോട് ചേർന്ന് നീന്തൽകുളം യാഥാർത്ഥ്യമാക്കിയതും ഒന്നാം പേജിൽ ഇടം പിടിച്ചപ്പോൾ
കൊടിയത്തൂർ – കാരശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് കാരക്കുറ്റി സ്റ്റേഡിയം – കുറുപ്പൻകണ്ടി റോഡ് രണ്ടാം പേജിലും
പഞ്ചായത്തിലെ ഏറ്റവും മനോഹരമായ കാരക്കുറ്റി ഗ്രൗണ്ട് യംഗ് സ്റ്റാർ ക്ലബിൻ്റെ സഹകരണത്തോടെ സ്ഥലം വാങ്ങി ഇലവൻസ് കോർട്ടാക്കി മാറ്റിയത് മൂന്നാം പേജിലും ഇടം പിടിച്ചിട്ടുണ്ട്.
കുറ്റിപൊയിൽ ഗ്രൗണ്ടിന് സമീപത്തെ കനാൽ നിർമ്മാണം നിരവധി വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി വരുന്ന കാരക്കുറ്റി ഗവൺമെൻ്റ് എൽ.പി സ്കൂളിൽ ഹൈടെക് ശുചിമുറികൾ, പുതിയ വാഷ് ഏരിയ, ഇൻവെർട്ടർ, വയറിംഗ് ഉൾപ്പെടെ നിരവധി പദ്ധതികൾ നടപ്പാക്കിയത് കാരക്കുറ്റി അംഗൻവാടി പെയിൻ്റിംഗ് നടത്തി നവീകരിച്ചത്,