Thiruvambady
അർജുന ഫുട്‌ബോൾ: നീലേശ്വരം ജേതാക്കൾ
തിരുവമ്പാടി : കൂടരഞ്ഞി അർജുന സ്പോർട്‌സ് ക്ലബ് സംഘടിപ്പിച്ച ഫാ. മാത്യു തകടിയേൽ, ദേവസ്യ കുരിശുംമൂട്ടിൽ സ്മാരക ഫുട്‌ബോൾ മേളയിൽ കോസ്‌മോസ് തിരുവമ്പാടിയെ ഏകപക്ഷീയമായ ഒരുഗോളിന് പരാജയപ്പെടുത്തി
നീലേശ്വരം ഡിഫൻഡേഴ്സ് ടീം ചാമ്പ്യന്മാരായി. ഫാ. റോയ് തേക്കുംകാട്ടിൽ മേള ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ട്രോഫികൾ വിതരണംചെയ്തു. ക്ലബ് പ്രസിഡന്റ് വി. എം. മാത്യു അധ്യക്ഷനായി. സെക്രട്ടറി വിപിൻ തോമസ്, വി.എ. ജോസ്, നജ്മുദ്ദീൻ, ജോളി അഞ്ചേരി, ടി.കെ. മനോജ്, ജോസ് നരിക്കാട്ട്, നോബൽ ജോൺ, അഖിൽ കുര്യൻ എന്നിവർ സംസാരിച്ചു.