Mukkam
ജൈവപച്ചക്കറിക്കൃഷി ആരംഭിച്ചു

മുക്കം : സി.പി.എം. മാമ്പറ്റ ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൈവപച്ചക്കറിക്കൃഷിയാരംഭിച്ചു. കുറ്റിപ്പാല സാങ്കേതം ശിവദാസന്റെ ഉടമസ്ഥതയിലുള്ള ഒരേക്കർ ഭൂമിയിലാണ് വെണ്ട, തക്കാളി, പയർ, വെള്ളരി, വഴുതന തുടങ്ങിയവയുടെ കൃഷിയൊരുക്കുന്നത്.
സി.പി.എം. തിരുവമ്പാടി ഏരിയാസെക്രട്ടറി വി.കെ. വിനോദ് ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി കെ.ടി. ശ്രീധരൻ, മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു, നഗരസഭാ കൗൺസിലർ അശ്വതി സനൂജ്, രജിത് കുമാർ, രാജൻ പുളിപ്പാറ, ദീപക് തടത്തിൽ, മണി പുളിപ്പാറ, ബിന്ദു രാജൻ, ജയദീപ് തുടങ്ങിയവർ സംബന്ധിച്ചു.