Kodanchery
ശ്രേയസ് വിജയ സ്വാശ്രയ സംഘം വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു
കോടഞ്ചേരി: ശ്രേയസ് പുലിക്കയം യൂണിറ്റ് വിജയാ സ്വാശ്രയ സംഘം സംഘടിപ്പിച്ച കുടുംബ സംഗമവും വാർഷികവും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് ജോസ് ഇടയത്തുപാറ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖല ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടം മുഖ്യസന്ദേശം നൽകി സംഘം സെക്രട്ടറി യുസി മോൻ കാരിക്കുഴി റിപ്പോർട്ട് അവതരിപ്പിച്ചു .മേഖല പ്രോഗ്രാം കോഡിനേറ്റർ ലിസി റെജി,വാർഡ് മെമ്പർ സൂസൻ വർഗീസ്,റോസമ്മ തോമസ്,സി.ഓ ലിജി സുരേന്ദ്രൻ സെക്രട്ടറി ഷിൽബി രാജു എന്നിവർ ആശംസകൾ അർപ്പിച്ചു .
ഡോ. ഷൈജു ഏലിയാസ് സ്വാഗതവും ബേബി ആലവേലിൽ നന്ദിയും അർപ്പിച്ചു.മികവേറിയ നൃത്തവും സ്ക്രിപ്റ്റും ഗാനങ്ങളും വാർഷികാഘോഷം മനോഹരമാക്കി. തീർത്തു 128 അംഗങ്ങൾ പങ്കെടുത്തു. പങ്കെടുത്തഏവർക്കും സ്നേഹവിരുന്ന് നൽകി.