വേളംകോട് സെന്റ് മേരീസ് പള്ളിയിൽ പെരുന്നാൾ കൊടിയേറി
കോടഞ്ചേരി : വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പരിശുദ്ധ ദൈവ മാതാവിന്റെയും മാർ സ്തേഫാനോസ് സഹദായുടെ ഓർമ പെരുന്നാളിനും കൊടിയേറി. പള്ളി വികാരി ഫാ. ഷിജോ താന്നിയംകട്ടയിൽ കൊടിയേറ്റ് നടത്തി.
പെരുന്നാളിനോട് അനുബന്ധിച്ച് ഇടവകയുടെ ഡയമണ്ട് ജൂബിലി ആഘോഷ സമാപനവും വിശുദ്ധ രാജാക്കന്മാരുടെ കുരിശുപള്ളി കൂദാശയും നടക്കും.
മൈക്കാവ്, വേളംകോട്, വട്ടൽ, ശാന്തിനഗർ എന്നീ മേഖലകളിൽ നിന്നു വന്നഘോഷ യാത്രയ്ക്ക് പള്ളിയിൽ സ്വീകരണം നൽകി. തുടർന്ന് സന്ധ്യാ പ്രാർഥനയ്ക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനത്തിൽ പൗലോസ് മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു.
ഡയമണ്ട് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീക രിക്കുന്ന ഇടവക ഡയറക്ടറിയുടെ പ്രകാശനം ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു. പഞ്ചാ യത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, പള്ളി വികാരി ഫാ. ഷിജോ താന്നിയം കട്ടയിൽ എന്നിവർ പ്രസംഗിച്ചു.
സ്നേഹ ഭവൻ പദ്ധതിയുടെ ഉദ്ഘാടനവും ഭക്തസംഘടനകളുടെ വാർഷികവും കലാപരിപാടികളും നടന്നു.
നാളെ വൈകിട്ട് 5.45ന് പൗലോസ് മാർ ഐറേനിയോസ് മെത്രാ പ്പൊലീത്തയ്ക്ക് സ്വീകരണം.
6.45ന് കുരിശുപള്ളി കൂദാശ. എട്ടിന് വൈകിട്ട് 6ന് ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാ പ്പൊലീത്തയ്ക്ക് സ്വീകരണം.
8ന് പ്രദക്ഷിണം 9ന് 8.30ന് കുർബാന, 11ന് പ്രദക്ഷിണം, 11.30ന് നേർച്ച ഭക്ഷണം, കൊടിയിറക്ക്.