Koombara
കൂമ്പാറ ബേബിക്ക് പൗരസ്വീകരണം ഇന്ന്
കൂമ്പാറ: അനിൽ പനച്ചൂരാൻ സാഹിത്യ സമ്മാനം നേടിയ കൂമ്പാറ ബേബിക്ക് ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് കൂമ്പാറ അങ്ങാടിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ.പൗരസ്വീകരണം നൽകും.
തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡൻറ്, ജില്ലാ , ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക സാമൂഹിക സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
വൈകുന്നേരം 7 മണിക്ക് .കലാസന്ധ്യയുടെ ഭാഗമായിമുക്കം ഉപജില്ല കലോത്സവത്തിൽ ഒന്നാം സ്ഥാനവും കോഴിക്കോട് ജില്ലാ കലോത്സവത്തിൽ എ ഗ്രേഡും നേടിയ കഥാപ്രസംഗം.കുമാരി കൃഷ്ണ എസ് അവതരിപ്പിക്കും.തുടർന്ന് കൂമ്പാറ ബേബി രചന നിർവഹിച്ച ലളിതഗാനം, ഭക്തിഗാനം ആലാപനം പുംകൂമ്പാറക്കാരായ ഗായകർ അവതരിപ്പിക്കുന്ന കരോക്കേ ഗാനമേളയും നടക്കും