കൊടിയത്തൂർ പി.ടി.എം. ഹയർസെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി. ആദ്യ ബാച്ച് പൂർവ വിദ്യാർഥി സംഗമം നടത്തി
കൊടിയത്തൂർ : 42 വർഷംമുൻപ് കൂട്ടമായി പടിയിറങ്ങിയ വിദ്യാലയമുറ്റത്തേക്ക് ഒരിക്കൽക്കൂടി അവർ കൂട്ടമായെത്തി. കൊടിയത്തൂർ പി.ടി.എം. ഹയർസെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി. ആദ്യബാച്ച് പൂർവ വിദ്യാർഥികളാണ് സ്കൂളിൽ വീണ്ടും സംഗമിച്ചത്.
നൂറോളം വിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. കുട്ടിക്കാല കുസൃതികളും അനുഭവങ്ങളുമൊക്കെ അയവിറക്കിയും വിവിധ കലാപരിപാടികളുമൊക്കെയായി അവർ കുട്ടിക്കാലം വീണ്ടെടുത്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ദിവ്യാ ഷിബു ഉദ്ഘാടനംചെയ്തു. ഫോസ ഫസ്റ്റ് ബാച്ച് കൺവീനർ അഷ്റഫ് കൊളക്കാടൻ അധ്യക്ഷനായി. ഫസൽ കൊടിയത്തൂർ, പ്രധാനാധ്യാപകൻ ജി. സുധീർ, സി. ഫസൽ ബാബു, എം.എ. ആരിഫ് ബാബു, കെ.സി. നൗഫൽ, ഫോസ ഫസ്റ്റ് ബാച്ച് ഭാരവാഹികളായ പി.സി. മുഹമ്മദ്, ഷഫീഖ് അഹമ്മദ്, കുന്നത്ത് മുഹമ്മദ്, സാറ കൊടിയത്തൂർ, എ.എം. സുബൈർ, പ്രശാന്ത് കൊടിയത്തൂർ, സിദ്ധീഖ് കൊടിയത്തൂർ, വി. അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.