Mukkam
ജയ്ഹോ പഠനക്യാമ്പിന് തുടക്കമായി
മുക്കം : മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ. ഹയർസെക്കൻഡറി സ്കൂളിൽ പൊതുപരീക്ഷ കേന്ദ്രീകരിച്ചുള്ള ‘ജയ്ഹോ’ പഠനക്യാമ്പിന് തുടക്കമായി. പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾക്കായി മൂന്നുഘട്ടങ്ങളിലായാണ് ക്യാമ്പ് നടക്കുന്നത്.
മുക്കം നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതിയധ്യക്ഷൻ ഇ. സത്യനാരായണൻ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡോ. ഒ.വി. അനൂപ് അധ്യക്ഷനായി. പ്രധാനാധ്യാപകൻ ടി.പി. മൻസൂർ അലി, പി.ടി.എ. പ്രസിഡന്റ് മൻസൂർ കൊടിയത്തൂർ, വൈസ് പ്രസിഡന്റ് സലാം ചാലിൽ, വിദ്യാർഥി പ്രതിനിധി മുസ്‌ഫിറ സബ സെന്ന, ക്യാമ്പ് കോഡിനേറ്റർ എം.കെ. ഷീബ, സ്റ്റാഫ് സെക്രട്ടറി ജിയോ മോൾ ജോസ്, തുടങ്ങിയവർ സംസാരിച്ചു.