Kodanchery
കിണറ്റിൽവീണ പശുക്കിടാവിനെ രക്ഷപ്പെടുത്തി
കോടഞ്ചേരി : കിണറ്റിൽവീണ പശുക്കിടാവിനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെ കോടഞ്ചേരി പഞ്ചായത്തിലെ കാപ്പാട്ടുമലയിലാണ് സംഭവം. കണ്ണേഴത്ത് സൂസമ്മ ജോർജിന്റെ രണ്ടുമാസംപ്രായമുള്ള പശുക്കിടാവാണ് മുപ്പതടി താഴ്ചയുള്ള കിണറ്റിലേക്ക് വീണത്.
മുക്കം അഗ്നിരക്ഷാസേനയെ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ പശുക്കിടാവിനെ കരയ്ക്കുകയറ്റി.