Thiruvambady

ജനുവരി 22 ലെ പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചു

തിരുവമ്പാടി : പഴയ പെൻഷൻ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത-ശമ്പളപരിഷ്‌കരണ കുടിശ്ശിക പൂർണമായും അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ് സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22 നു നടത്തുന്ന പൊതുപണിമുടക്കിന് കെ.പി.എസ്.ടി.എ. തിരുവമ്പാടി ബ്രാഞ്ച് സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു.

സംസ്ഥാന സമിതി അംഗം സുധീർകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ല ട്രഷറർ ബിൻസ് പി ജോൺ അധ്യക്ഷത വഹിച്ചു. ജോളി ജോസഫ് , സിറിൽ ജോർജ് , മുഹമ്മദലി ഇ.കെ., ബിജു മാത്യു, ബിജു വി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. ജിയോ ജോർജ് , ജെഫിൻ സെബാസ്റ്റ്യൻ , അജയ് പി എസ്. എന്നിവരെ ബ്രാഞ്ച് ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button