സെന്റ് ജോസഫ് ഹൈസ്കൂളി ഏകദിന ശില്പശാല സംഘടിപ്പിച്ചു
കോടഞ്ചേരി: സെന്റ് ജോസഫ് ഹൈസ്കൂളിലെ പെൺകുട്ടികൾക്കായി മകളറിയാൻ എന്ന പേരിൽ ഏകദിന ബാലികാ ശാക്തീകരണ ശില്പശാല സംഘടിപ്പിച്ചു. “പ്രകാശം പരത്തുന്ന പെൺകുട്ടികൾ ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാലക്ക് സിസ്റ്റർ ഡീന അഗസ്റ്റിൻ, സിസ്റ്റർ വിനീത, സിസ്റ്റർ ഡോണ മരിയ എന്നിവർ നേതൃത്വം വഹിച്ചു. കൗൺസിലിംഗ്, മാനസികാരോഗ്യ നേതൃത്വ പരിശീലനം എന്നീ മാർഗങ്ങളിലൂടെ ഇന്നത്തെ കാലഘട്ടത്തിൽ പെൺകുട്ടികൾ അകപ്പെടുന്ന ചതിക്കുഴികളെക്കുറിച്ചും അതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി.
പെൺകുട്ടികളെ അവരുടെ വ്യക്തിത്വത്തിൻ്റെ മഹനീയത വെളിപ്പെടുത്തി കൊടുത്ത സെമിനാറിൽ ഹൈസ്കൂളിലെ മുഴുവൻ പെൺകുട്ടികളും പങ്കെടുത്തു. സ്കൂൾ സീനിയർ അധ്യാപിക സുബി ഉദ്ഘാടനം നിർവഹിച്ച പരിപാടിക്ക് പ്രധാന അധ്യാപകൻ ബിനു ജോസ് സ്വാഗതം ആശംസിച്ചു. അധ്യാപകരായ ജൂലി അലക്സ്, ഷീബ ജോർജ്, സബിത ജോസഫ് എന്നിവർ ഈ പരിപാടിക്ക് നേതൃത്വം നൽകി. സെമിനാറിൽ അമ്മമാരുടെ പങ്കാളിത്തം ശ്രദ്ധേയമായി.