Puthuppady
പുതുപ്പാടി കൈതപ്പൊയിൽ ആസ്ഥാനമായി നിർമിക്കുന്ന മുസ്‌ലിംലീഗ് ഓഫീസിന് തറക്കല്ലിട്ടു

പുതുപ്പാടി : പുതുപ്പാടി കൈതപ്പൊയിൽ ആസ്ഥാനമായി നിർമിക്കുന്ന മുസ്‌ലിംലീഗ് ഓഫീസ് മില്ലത്ത് മഹലിന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ തറക്കല്ലിട്ടു. നിർമാണക്കമ്മിറ്റി ചെയർമാൻ പൂത്തോട്ടിൽ അഷ്‌റഫ് അധ്യക്ഷനായി.
ലീഗ് ജില്ലാ സെക്രട്ടറി വി.കെ. ഹുസൈൻകുട്ടി, സി.കെ. കാസിം, സി.എ. മുഹമ്മദ്, ടി.കെ. ഇമ്പിച്ചമ്മദ് ഹാജി, കെ.സി. മുഹമ്മദ് ഹാജി, ഷാഫി വളഞ്ഞപാറ, കെ.പി. സുനീർ, ടി.കെ. സുബൈർ, ടി.ടി. അഷ്‌റഫ്, നജുമുന്നീസ ഷെരീഫ് തുടങ്ങിയവർ സംസാരിച്ചു.