Kodanchery
നെല്ലിപ്പൊയിൽ –കുറങ്ങൻപാറ റോഡിൽ കുറൂരുപടിയിൽ ജല അതോറിറ്റി പൈപ്പ് ലൈൻ പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു

കോടഞ്ചേരി∙ പഞ്ചായത്തിലെ നെല്ലിപ്പൊയിൽ–കുരങ്ങൻപാറ റോഡിൽ പലയിടങ്ങളിലായി ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു.ഈ റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നുണ്ട്. റോഡിൽ വിവിധ ഇടങ്ങളിൽ പൈപ്പ് പൊട്ടി റോഡിലൂടെ ഒഴുകുന്നതിനാൽ ടാറിങ് ജോലികൾക്കും തടസ്സം നേരിട്ടു.
പൈപ്പ് ലൈനുകൾ പൊട്ടി കിടക്കുന്നത് അറ്റകുറ്റ പണികൾ ചെയ്യാതെ ടാറിങ് നടത്തിയാൽ ഗുണം കിട്ടില്ലെന്നു നാട്ടുകാർക്ക് പരാതിയുണ്ട്.പൈപ്പ് ലൈനുകൾ വിവിധ ഇടങ്ങളിൽ പൊട്ടി കിടക്കുന്നതിനാൽ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങി.