Karassery
സെക്രട്ടറി വാഴാത്ത കാരശ്ശേരി പഞ്ചായത്ത്; 4 വർഷത്തിനിടെ വന്നുപോയത് 10 സെക്രട്ടറിമാർ

കാരശ്ശേരി : പഞ്ചായത്തിൽ 4 വർഷത്തിനിടയിൽ 10 സെക്രട്ടറിമാർ! കാരശ്ശേരി പഞ്ചായത്തിൽ സെക്രട്ടറിമാരുടെ സ്ഥലംമാറ്റം ഭരണ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. യുഡിഎഫ് ഭരണസമിതി നിലവിൽ വന്ന ശേഷം 10 സെക്രട്ടറിമാരാണ് പഞ്ചായത്തിൽ ചുമതല ഏറ്റെടുത്തത്. ഇപ്പോൾ പഞ്ചായത്ത് സെക്രട്ടറിയുടെ കസേര ഒഴിഞ്ഞു കിടക്കുകയാണ്. അസിസ്റ്റന്റ് സെക്രട്ടറിക്കാണ് താൽക്കാലിക ചുമതല.
സ്ഥിരമായി സെക്രട്ടറി ഇല്ലാത്തത് പഞ്ചായത്തിലെ വികസന പദ്ധതികളെ ബാധിക്കുന്നു.സെക്രട്ടറിമാർ ഇടയ്ക്കിടെ മാറുന്നത് പല പ്രവർത്തനങ്ങളും താളം തെറ്റുന്നു.പദ്ധതി നടത്തിപ്പിൽ കാലതാമസം നേരിടുകയും ചെയ്യുന്നു. നിലവിലെ സാമ്പത്തിക വർഷത്തെ പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിക്കൽ, പുതിയ പദ്ധതി പ്രവർത്തനങ്ങളുടെ രൂപീകരണം, അനുബന്ധ ഓഫിസ് പ്രവർത്തനങ്ങൾ എന്നിവയും താളം തെറ്റുന്നു. പുതിയ സാമ്പത്തിക വർഷം തുടങ്ങാൻ രണ്ടര മാസം മാത്രമാണ് ബാക്കി.