Karassery
ആനയാം കുന്ന് സ്കൂൾ കാരശ്ശേരി പഞ്ചായത്തിലെ മികച്ച ഹരിത വിദ്യാലയം

കാരശ്ശേരി : കാരശ്ശേരി ഗ്രാമപഞ്ചായത്തിന് കീഴിലെ ഏറ്റവും മികച്ച ഹരിത വിദ്യാലയമായി വി.എം.എച്ച്.എം.എച്ച്.എസ് ആനയാം കുന്ന് സ്കൂളിനെ തിരഞ്ഞെടുക്കപ്പെട്ടു.
സ്കൂൾ ക്യാമ്പസിലും പരിസര പ്രദേശങ്ങളിലും ഹരിത പ്രോട്ടോകോൾ നിലനിർത്തുകയും വിദ്യാർഥികൾക്കിടയിൽ ഹരിത ഗ്രാമ ലക്ഷ്യബോധം വളർത്തുന്നതിൽ ശ്രദ്ധ പതിപ്പിക്കുകയും, വ്യത്യസ്ത പദ്ധതികളുടെ ആവിഷ്കരണം എന്നിവയ്ക്കുമുള്ള സമഗ്രമായ അംഗീകാരമാണ് സ്കൂളിന് ലഭിച്ചത്. ഹരിത വിദ്യാലയ പ്രൊജക്റ്റ് അവതരണത്തിൽ ഒന്നാം സ്ഥാനം നേടി മികച്ച അവതാരികയായി അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി റഷ ഫാത്തിമയെ തെരഞ്ഞെടുത്തു.