Kodanchery

നെല്ലിപ്പൊയിൽ പാലിയേറ്റീവ് കെയർ സെന്ററിന്റെ ഉദ്ഘാടനം ഇന്ന്

കോടഞ്ചേരി: നെല്ലിപ്പൊയിൽ ആസ്ഥാനമായി പുതിയ പാലിയേറ്റീവ് കെയർ സെന്റർ ആരംഭിക്കുന്നു.സെന്ററിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് നിർവഹിക്കും.

ചടങ്ങിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്,കെ ഐ പി കോഴിക്കോട് ചെയർമാൻ അബ്ദുൽ മജീദ്, കോടഞ്ചേരി സി ഐ സാജു ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.

കോടഞ്ചേരി പഞ്ചായത്തിലെ 1,2,3,4,5,6,7,8,9,11എന്നീ വാർഡുകൾ ഇനി മുതൽ നെല്ലിപ്പൊയിൽ പാലിയേറ്റീവ് കെയർ സെന്ററിന്റെ പരിധിയിൽ ആയിരിക്കും.പൊതുജനങ്ങൾക്ക് ആശ്വാസമേകുന്ന പ്രവർത്തനങ്ങൾ ഈ കെയർ സെന്ററിൽ നടത്തുമെന്ന് പ്രസിഡണ്ട് കെ.എം പൗലോസ്, സെക്രട്ടറി റ്റിറ്റി പേക്കുഴി, ട്രഷറർ സജിമോൻ എന്നിവർ അറിയിചു.

Related Articles

Leave a Reply

Back to top button