പച്ചക്കറി കൃഷി ടെറസിലും മുറ്റത്തുംവിതരണോദ്ഘാടനം നടത്തി

കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവൻ വഴി നടപ്പിൽ വരുത്തുന്ന പച്ചക്കറി കൃഷി ടെറസ്സിലും ,മുറ്റത്തും പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ ,ജൈവവളക്കൂട്ട്,എച്ച്. ഡി .പി . ഐ ചട്ടികൾ എന്നിവയുടെ പഞ്ചായത്ത് തല
വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് നിർവഹിച്ചു.
പരിമിതമായ സ്ഥലത്ത് പോലും പച്ചക്കറിയിൽ സ്വയം പര്യാപ്തമാകുന്നതിന് വേണ്ടിയും ജൈവ പച്ചക്കറി പ്രോത്സാഹത്തിനും വേണ്ടി ഗ്രാമപഞ്ചായത്തിന്റെ തന്നെ മികച്ച പദ്ധതിയാണിതെന്ന് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. തെരഞ്ഞെടുത്ത കർഷകർക്കും സർക്കാർ എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങൾക്കും ഈ പച്ചക്കറി കൃഷി നടപ്പാക്കിയിട്ടുണ്ട്.
കുടരഞ്ഞി കൃഷിഭവനിൽ നടന്ന ചടങ്ങിൽ കൃഷി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി. എസ് രവീന്ദ്രൻ,ക്ഷേമകാര്യ ചെയർപേഴ്സൺ റോസിലി ജോസ് വാർഡ് അംഗങ്ങളായ ബാബു മൂട്ടോളി,,മോളി തോമസ്കാർഷിക വികസന സമിതി അംഗം പയസ് തീയാട്ടു പറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. കൃഷി ഓഫീസർ ഷബീർ അഹമ്മദ്.കൃഷി അസിസ്റ്റൻ്റുമാരായ അനൂപ് രാംദാസ്, ഫിറോസ് ബാബു, കെ. ഷഹന
കർഷകർ കർഷക പ്രതിനിധികൾ എന്നിവർ വിതരണത്തിൽ പങ്കാളികളായി