Mukkam
വട്ടോളി ദേവീക്ഷേത്രം പാട്ടുത്സവനിധി സമാഹരണം ഉദ്ഘാടനംചെയ്തു

മുക്കം : വട്ടോളിപ്പറമ്പ് വട്ടോളി ദേവീക്ഷേത്രം പാട്ടുത്സവ നിധി സമാഹരണം എസ്.എം. ബോർവെൽസ് ഉടമ ഷീജ, ബിജു തച്ചോട്ടിൽ എന്നിവർ തുക കൈമാറി ഉദ്ഘാടനം ചെയ്തു.
ഉത്സവ കമ്മിറ്റി പ്രസിഡൻറും മുക്കം നഗരസഭാ കൗൺസിലറുമായ വളപ്പിൽ ശിവശങ്കരൻ, മാതൃസമിതി പ്രസിഡൻറ് എറുവാട്ട് വിശാലാക്ഷി എന്നിവർ തുക ഏറ്റുവാങ്ങി. പാട്ടുത്സവ ഓഫീസ് ഉദ്ഘാടനം ശ്രീരാഗം ഷാജി നിർവഹിച്ചു. മാർച്ച് 16,17 തീയതികളിലാണ് ഈ വർഷത്തെ ഉത്സവം. ഉത്സവ കമ്മിറ്റി സെക്രട്ടറി മോഹൻദാസ് എടക്കാട്ടുപറമ്പിൽ, രാജൻ എരഞ്ഞിക്കൽ, മനോജ് കാതോട്, ഗോവിന്ദൻ കുട്ടി വാര്യർ, സുധാകരൻ കപ്പിയേടത്ത്, സജീഷ് കൊറോത്ത്, ഇ.പി. സുബ്രഹ്മണ്യൻ, സുനിൽ പൊയ്യേരി എന്നിവർ സംസാരിച്ചു.