Thiruvambady
പുലിഭീതി: പന്തംകൊളുത്തി പ്രകടനം

തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പൂള കൂരിയോട് പ്രദേശത്ത് മാസങ്ങളായി നിലനിൽക്കുന്ന പുലിഭീതിയകറ്റാൻ ശാശ്വതനടപടിയാവശ്യപ്പെട്ട് കർഷകകോൺഗ്രസ് മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ പന്തംകൊളുത്തി പ്രകടനംനടത്തി. പുലി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നത് ആവർത്തിക്കുകയാണ്. നിരീക്ഷണക്യാമറകളും കൂടും സ്ഥാപിച്ചിട്ടുണ്ട്. തിരച്ചിൽ ഊർജിതപ്പെടുത്തി പുലിയെ ഉടൻ പിടികൂടണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
പ്രസിഡന്റ് അനീഷ് പനച്ചിയിൽ അധ്യക്ഷനായി. ജില്ലാപ്രസിഡന്റ് ബിജു കണ്ണന്തറ ഉദ്ഘാടനംചെയ്തു. സംസ്ഥാന ജനറൽസെക്രട്ടറി ബോസ് ജേക്കബ്, ജോണി വാളിപ്ലാക്കൽ, സിബി കാഞ്ഞിരത്തിങ്കൽ, എൻ.കെ.സി. ബാവ, ജോജു പീറ്റർ, ജയ്‌സൺ കോട്ടൂർ എന്നിവർ സംസാരിച്ചു.