വിജയോത്സവം മികവ് – 25 ദശദിന സഹവാസ ക്യാമ്പിന് തുടക്കമായി

കൂമ്പാറ: ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസിലെ കുട്ടികൾക്കായി ജില്ലാ പഞ്ചായത്തിന് കീഴിൽ നടക്കുന്ന പദ്ധതിയായ ഫോട്ടോ ഫിനിഷ് – വിജയോത്സവം മികവ് – 25 ദശദിന സഹവാസ ക്യാമ്പിന് തുടക്കമായി.സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ.ബെന്നി എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വിഎസ് രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീമതി ബിന്ധു ജയൻ , പ്രിൻസിപ്പൾ നാസർ മാസ്റ്റർ ചെറുവാടി, ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ .പി ,സീനിയർ അധ്യാപിക ബീന ടീച്ചർ,സ്റ്റാഫ് സെക്രട്ടറി മുഹമ്മദലി സാർ,എസ് ആർ ജി കൺവീനർ അബൂബക്കർ സാർ,വിജയോത്സവം കൺവീനർ ഫിറോസ് പി സി എന്നിവർ പ്രസംഗിച്ചു.വിജയോത്സവം ജോ.കൺവീനർ നവാസ് യു നന്ദി പറഞ്ഞു.
രാവിലെ 9 മുതൽ രാത്രി 9 വരെ നടക്കുന്ന ക്യാമ്പിൽ പ്രഗൽഭരായ അധ്യാപകരുടെ നേതൃത്വത്തിൽ മൈക്രോ റിവിഷൻ, ചോദ്യപേപ്പർ വിശകലനം, സീരീസ് ടെസ്റ്റ്, ,മോട്ടിവേഷൻ ക്ലാസ്സ്, റെമെഡിയൽ കോച്ചിംഗ്,സബ്ജക്റ്റ് ക്ലിനിക്,പിയർ ഗ്രൂപ്പ് സ്റ്റഡി എന്നിവ നടക്കുന്നു.