Kodiyathur
കോട്ടമുഴി പാലംപണി എങ്ങുമെത്തിയില്ല

കൊടിയത്തൂർ : കൊടിയത്തൂർ-കാരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കോട്ടമുഴിക്കടവിൽ നടക്കുന്ന പാലം നിർമാണം എങ്ങുമെത്തിയില്ല. പാലത്തിന്റെ സ്ലാബ് നിർമിച്ചത് രണ്ടറ്റത്തും അനുബന്ധറോഡുകളില്ലാതെ അന്തരീക്ഷത്തിൽ നിൽക്കുന്ന അവസ്ഥയിലാണ്. അക്കരെ ഇക്കരെ ഉള്ളവർ യാത്രാമാർഗം മുടങ്ങി ഒറ്റപ്പെട്ടനിലയിലായിട്ട് ഒരുവർഷം പിന്നിടുന്നു.
പാലത്തിന്റെ സ്ലാബ് വാർത്ത് മൂന്നുമാസമായിട്ടും ഇരുഭാഗത്തും അനുബന്ധറോഡുമായി കൂട്ടിച്ചേർക്കാൻ കഴിഞ്ഞിട്ടില്ല. പാലത്തോട് ചേർന്ന് പുഴയോരം കെട്ടിയുയർത്തിയ സംരക്ഷണഭിത്തി ഇടിഞ്ഞ് പുഴയിൽപ്പതിച്ചിട്ട് രണ്ടുമാസമായി. തൊട്ടടുത്ത വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കും മറ്റുമെത്താൻ വിദ്യാർഥികൾക്കും നാട്ടുകാർക്കും കിലോമീറ്ററുകൾ ചുറ്റിസഞ്ചരിക്കേണ്ട അവസ്ഥയാണ്. പ്രവൃത്തി തുടങ്ങിയതുമുതൽ ഈ റൂട്ടിൽ ബസ്സുകളുടേതടക്കം ഗതാഗതം മുടങ്ങിയനിലയിലാണ്.