കൊടിയത്തൂർ സീതി സാഹിബ് ലൈബ്രറിക്ക് ഫർണിച്ചർ നൽകി

കൊടിയത്തൂർ : സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിക്ക് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അലമാരകളും കസേരകളും നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവിയിൽനിന്ന് സീതി സാഹിബ് കൾച്ചറൽ സെന്റർ ഭാരവാഹികൾ ഏറ്റുവാങ്ങി.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം.കെ. നദീറ അധ്യക്ഷയായി. കൾച്ചറൽ സെന്റർ പ്രസിഡൻറ് സി.പി. ചെറിയമുഹമ്മദ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻറ് കെ.പി. സുരേന്ദ്രനാഥ്, എൻ.കെ. അഷ്റഫ്, കെ.എം.സി.സി. അൽ ഹസ്സ സെക്രട്ടറി സുൽഫിക്കർ കുന്ദമംഗലം, നിസാം കാരശ്ശേരി, എം. അഹ്മദ് കുട്ടി മദനി, ദാസൻ കൊടിയത്തൂർ തുടങ്ങിയവർ പങ്കെടുത്തു.
ലൈബ്രറി പ്രസിഡൻറ് പി.സി. അബൂബക്കർ ‘വായനയുടെ അനുഭൂതി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. എൻ. നസ്റുല്ല, അനസ് കാരാട്ട്, പി.സി.കെ. മുഹമ്മദ്, ഹസ്ന ജാസ്മിൻ, ഷരീഫ കൊയപ്പത്തൊടി, സി.പി. സുഹൈല, പി. ജുറൈന എന്നിവർ നേതൃത്വംനൽകി.