വിദ്യാർഥി പ്രതിഭകൾ നാടിന്റെ അഭിമാനം -എം.കെ. മുനീർ

കാരശ്ശേരി : വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിക്കുന്ന വിദ്യാർഥികൾ നാടിന്റെ അഭിമാനമാണെന്നും വിദ്യാർഥി പ്രതിഭകളെ സൃഷ്ടിക്കുന്നതിൽ വിദ്യാലയങ്ങൾക്ക് മികച്ച പങ്കുവഹിക്കാൻ കഴിയുമെന്നും ഡോ. എം.കെ.മുനീർ എം.എൽ.എ. പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്കാരം നേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിലെ വിദ്യാർഥി ആഗ്നയാമിക്ക് സ്കൂളിൽ ഒരുക്കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുഞ്ഞുപ്രായത്തിൽ കവിതകളുടെ ലോകം സൃഷ്ടിച്ച ആഗ്നയാമി എന്ന സർഗപ്രതിഭ ഭാവിയുടെ വാഗ്ദാനമാണെന്ന് എം.എൽ.എ. പറഞ്ഞു.
ഓമശ്ശേരിയിൽ ഇലട്രിക് ലൈൻ പൊട്ടിവീണുണ്ടായ അപകടത്തിൽനിന്ന് ഇളയ സഹോദരിയെ രക്ഷിക്കാൻ നേതൃത്വം നൽകിയ പി. ഹനഫാത്തിമ, മികച്ച ഡാൻസർ അമൽജിത്ത് എന്നിവരെയും ആദരിച്ചു.
സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ അധ്യക്ഷനായി. ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി. കെ.ഗംഗാധരൻ, ജില്ലാപഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്, ഓമശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി, ഗിരീഷ് ജോൺ, പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, പി.ടി.എ.പ്രസിഡന്റ് അബ്ദുൾ സത്താർ, കരുണാകരൻ, പി.വി. സാദിഖ്, ബിജു മാത്യു, പി.എം. ഷാനിൽ, സി.കെ. ബിജില ,സ്കൂൾ ലീഡർ റിയോൺ പ്രവീൺ എന്നിവർ പ്രസംഗിച്ചു.