Karassery

കെ.എം.സി.ടി. ഡെന്റൽ കോളേജും മഹ്‌സ യൂണിവേഴ്‌സിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു

കാരശ്ശേരി : പ്രൊഫഷണൽ ഉന്നത വിദ്യാഭ്യാസരംഗത്ത് കൂടുതൽ മികവ് കൈവരിക്കാൻ കെ.എം.സി.ടി. മലേഷ്യൻ സർവകലാശാലയുമായി കൈകോർക്കുന്നു. ഇതിനായി കെ.എം.സി.ടി. ഡെന്റൽ കോളേജും മലേഷ്യൻ അലൈഡ്‌ ഹെൽത്ത് സയൻസസ് അക്കാദമി (മഹ്‌സ) യൂണിവേഴ്‌സിറ്റിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. ഉന്നതവിദ്യാഭ്യാസം, ഗവേഷണം എന്നീ മേഖലകളിൽ മുന്നേറ്റം ഉണ്ടാക്കാൻ പരസ്പര സഹകരണം ലക്ഷ്യമിട്ടാണ് ഇരുസ്ഥാപനങ്ങളും ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

കെ.എം.സി.ടി. ഡെന്റൽ കോളേജിൽ നടന്ന ചടങ്ങിൽ കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. കെ.എം. നവാസ്, മഹ്‌സ യൂണിവേഴ്‌സിറ്റി ഫാക്കൽട്ടി ഓഫ് ഡെന്റിസ്ട്രിയിലെ ഡീൻ ഡോ. മുഹമ്മദ് ഇബ്രാഹിം ബിൻ അബു ഹസ്സൻ എന്നിവർ ചേർന്നാണ് ഒപ്പുവെച്ചത്. പ്രൊഫ. ഡോ. ബെറ്റ്‌സി സാറാ തോമസ്, ഡോ. ആയിഷ നസ്രീൻ, അസി. ഡയറക്ടർ സാഹിൽ മൊയ്തു, കെ.എം.സി.ടി. ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.പി. മനോജ് കുമാർ, ഡോ. ബിനു പുരുഷോത്തമൻ, ഡോ. വി.വി. ഹരീഷ് കുമാർ, ഡോ. അമിത് അധ്യന്തായ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button