Mukkam

പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം: കെ.പി.എസ്.ടി.എ

മുക്കം: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ.പി.എസ്.ടി.എ മുക്കം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശികയുള്ള ഉച്ച ഭക്ഷണ തുക പൂർണ്ണമായും അനുവദിക്കുക, അധ്യാപകരുടെ തടഞ്ഞു വെച്ച ശമ്പളം അനുവദിക്കുക. മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരം നൽകുക , പ്രീ പ്രൈമറി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, സ്കൂളുകൾക്കുള്ള വിവിധ ഗ്രാൻറുകൾ അനുവദിക്കുക, വിദ്യാർത്ഥികൾക്കുള്ള വിവിധ സ്കോളർഷിപ്പുകൾ യഥാസമയം വിതരണം ചെയ്യുക. പൊതുവിദ്യാഭ്യാസ മേഖല സംരക്ഷിക്കുക. തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. ജനുവരി 22 ന് അധ്യാപകരും ജീവനക്കാരും നടത്തുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന നിർവാഹക സമിതിയംഗം ഷാജു പി കൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം സുധീർകുമാർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റും വരണാധികാരിയുമായ സിജു പി , മുക്കം നഗരസഭ കൗൺസിലർ മധു മാസ്റ്റർ , ജെസ്സി കെ. വി. , ബെന്നി ജോർജ് , ജോളി ജോസഫ് , മുഹമ്മദ് അലി , ബേബി സലീന, സിറിൽ ജോർജ് , ബിൻസ് പി ജോൺ , അബ്ദുൾ റസാക്ക് , കൃഷ്ണൻ കുട്ടി , ഷൺമുഖൻ കെ.ആർ., ബിജു മാത്യു എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button