പേവിഷബാധ പ്രതിരോധ കുത്തിവെയ്‌പ്പ്; 2025 ജനുവരി 25 മുതൽ 28 വരെ കോടഞ്ചേരി പഞ്ചായത്തിൽ

കോടഞ്ചേരി:സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിപ്രകാരം കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് കോടഞ്ചേരി ഗ്രാമപഞ്ചായത്തുമായി ചേർന്ന് പേവിഷബാധ പ്രതിരോധ കുത്തിവെയ്‌പ്പ് ക്യാമ്പ് നടത്തുന്നു.
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുരോഗമാണ് പേവിഷബാധ അഥവാ റാബിസ് വീട്ടുമൃഗങ്ങളേയും വന്യമൃഗങ്ങളേയും ഒരേപോലെ രോഗം ബാധിക്കും.വളർത്തു മൃഗങ്ങൾക്ക് പ്രതിരോധകു ത്തിവെപ്പെടുത്ത് രോഗവ്യാപനം തടയാം. അതോടൊപ്പം തെരുവുനായ കൾക്ക് കൂടെ പ്രതിരോധകുത്തിവെപ്പെടുക്കുക എന്നതാണ് ഈ കുത്തി വെപ്പ് ക്യാമ്പ്കൊണ്ട് അർത്ഥമാക്കുന്നത്.
ആയതിനാൽ 2025 ജനുവരി 25 മുതൽ 28 വരെയുള്ള കാലയളവിൽ കോടഞ്ചേരി പഞ്ചായത്തിലെ വാർഡുകൾ കേന്ദ്രീകരിച്ച് തെരു വുനായ്ക്കളെ പ്രതിരോധകുത്തിവെപ്പിന് വിധേയമാക്കുന്നു.
നിങ്ങളുടെ എല്ലാവരുടേയും മുൻവിധികൾ ഇല്ലാതെയുള്ള നിസ്വാർത്ഥമായ സഹകരണമുണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു. കോട ഞ്ചേരി പഞ്ചായത്തിലെ റാബീസ് ഫ്രീ മേഖലയായി മാറ്റുവാനുള്ള പരി ശ്രമത്തിൽ എല്ലാവരും സഹകരിക്കണമെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ‌് തോമസ് ചെമ്പകശ്ശേരി,ഡോ: രവി.സി.വി (സീനിയർ വെറ്ററിനറി സർജൻ കോടഞ്ചേരി വെറ്ററിനറി ഹോസ്‌പിറ്റൽ) എന്നിവർ അറിയിച്ചു.
ക്യാമ്പ് നടക്കുന്ന തിയതിയും വാർഡുകളും.
25-01-2025
15, 16, 17, 18, 19, 20, 21
27-01-2025
8, 9, 10, 11, 12, 13, 14
28-01-2025
1, 2, 3, 4, 5, 6, 7
സ്ക്വാഡ് 1
ജോബി പോൾ
AFO നെല്ലിപ്പൊയിൽ
Ph: 9656636874