സ്കൂൾ വാർഷികവും യാത്രയയപ്പു സമ്മേളനവും നടത്തി

വേനപ്പാറ : ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂളിൽ 2024-2025 അധ്യയന വർഷത്തെ വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ശ്രീമതി ലീന വർഗ്ഗീസ് സി.യുടെ യാത്രയയപ്പ് സമ്മേളനവും നടത്തി.സ്കൂൾ മാനേജർ റവ.ഫാ.സ്കറിയ മങ്കരയിൽ അധ്യക്ഷനായ ചടങ്ങിൽ ശ്രീമതി റീജ വി ജോൺ(HM,HF HS Venappara) സ്വാഗതം ആശംസിച്ചു.
ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി കെ ഗംഗാധരൻ അവർകൾ യോഗം ഉദ്ഘാടനം ചെയ്തു.
കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് പാലക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.സമൂഹത്തിന്റെ കാവൽക്കാരായി മാറാൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.പി.ടി.എ പ്രസിഡന്റ് ജോസ് ഐസക് ,മുൻ പ്രിൻസിപാൾ ബോബി ജോർജ്,ജെയിംസ് ജോഷി (HM LFUPS Venappara),പ്രമോദ് കെ(HSST സീനിയർ അധ്യാപകൻ),രജിത രമേശ്(വാർഡ് മെമ്പർ),ജോണി കുര്യൻ(അധ്യാപക പ്രധിനിധി),ഫെലിഷ സോണി(സ്കൂൾ ചെയർ പേഴ്സൺ),അദിൽ അബ്ദുറഹ്മാൻ(വൈസ് ചെയർ പേഴ്സൺ),സുമിഷ എം.മുഹമ്മദ്(പൂർവവിദ്യാർത്ഥി) എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു.ശ്രീമതി ലീന വർഗീസ് സി യുടെ മറുപടിപ്രസംഗത്തോടെ ഔദ്യോകികമായ ചടങ്ങിന് തിരശീല വീണു.ശ്രീമതി സിനി മാത്യു (സ്റ്റാഫ് സെക്രട്ടറി) നന്ദി അറിയിച്ചു.അതിനുശേഷം വിദ്യാർഥികൾ നടത്തിയ കലാപരിപാടികൾ Resonance 2025 അരങ്ങേറി.