Mukkam

പോലീസ് സംഘ്പരിവാർ ദാസ്യപണി അവസാനിപ്പിക്കണം: ഫ്രറ്റേണിറ്റി മണ്ഡലം സമ്മേളനം

മുക്കം: പോലീസ് സംഘ്പരിവാർ ദാസ്യപണി അവസാനിപ്പിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ. ബി.ബി.സി ഡോക്യൂമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് നേരെയും മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയൻ പ്രവർത്തകർക്ക് നേരെയുമുള്ള പോലീസ് സമീപനത്തിൽ പ്രതിഷേധിച്ചാണ് ഫ്രറ്റേർണിറ്റി മൂവ്മെന്റ് ആരോപണമുന്നയിച്ചത്.

ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂർ അധ്യക്ഷത വഹിച്ച തിരുവമ്പാടി മണ്ഡലം സമ്മേളനം കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ ഉദ്‌ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ശംസുദ്ധീൻ ചെറുവാടി, ആയിഷ നൂൻ റംസാൻ തുടങ്ങിയവർ സംസാരിച്ചു. ഫെബ്രുവരി 5ന് നടക്കുന്ന ജില്ലാ ജനറൽ കൗണ്സിലിലേക്കുള്ള മണ്ഡലം പ്രതിനിധികളെയും 2023-24 കാലയളവിലേക്കുള്ള മണ്ഡലം കമ്മിറ്റിയേയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button