Thiruvambady

എ.പി.എൽ കാർഡ് ഉടമകൾക്കുള്ള സൗജന്യ കിറ്റുകൾ ഉടൻ വിതരണം ആരംഭിക്കും

തിരുവമ്പാടി : സംസ്ഥാന സർക്കാരിന്റെ എ.പി.എൽ (വെള്ള, നീല) റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം തിരുവമ്പാടി പഞ്ചായത്തിൽ ഉടൻ ആരംഭിക്കും.

പായ്ക്കിംഗ് നടപടികൾ സപ്ലൈകോയുടെ തിരുവമ്പാടി പായ്ക്കിംഗ് യൂണിറ്റിൽ നടന്നുവരുന്നു.

ആർ ആർ ടി പ്രവർത്തകരുടെ നേതൃത്വത്തിലാണ് പായ്ക്കിങ്ങ് ജോലികൾ നടന്നുവരുന്നത്.

സപ്ലൈകോയുടെ തിരുവമ്പാടിയിലെ പായ്ക്കിങ്ങ് കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ടി അഗസ്റ്റിൻ സന്ദർശനം നടത്തുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.

Related Articles

Leave a Reply

Back to top button