India

കൊവിഡ് 19; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 42000 കവിഞ്ഞു, മരണസംഖ്യ 1373 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 42000 കവിഞ്ഞു. ഇതുവരെ 42533 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1373 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

മഹാരാഷ്ട്രയിലാണ് വൈറസ് ബാധിതര്‍ ഏറ്റവും കൂടുതലുള്ളത്. ഇതുവരെ 12974 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 548 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. അതേസമയം 2115 പേര്‍ രോഗമുക്തി നേടിയത് ചെറിയൊരു ആശ്വാസം നല്‍കുന്നുണ്ട്. ഗുജറാത്തില്‍ 5428 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ 4549 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം രാജ്യം ഇന്ന് ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ മാസം 17 വരെ നീണ്ട് നില്‍ക്കുന്ന ലോക്ക് ഡൗണിനാണ് ഇന്ന് തുടക്കമാവുന്നത്. രോഗബാധയുള്ള മേഖലകള്‍ അടച്ചിടുകയും മറ്റിടങ്ങളില്‍ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്ന തരത്തിലാണ് നിയന്ത്രണങ്ങള്‍ കൂടുതലും. രോഗബാധ ഏറ്റവും കൂടുതലുള്ള മേഖലകളിലേക്ക് ഇന്ന് കൂടുതല്‍ കേന്ദ്രസംഘങ്ങള്‍ എത്തും. മുംബൈ, ചെന്നൈ, സൂറത്ത്, അഹമ്മദാബാദ്, ലഖ്‌നൗ തുടങ്ങി 20 സ്ഥലങ്ങളിലാണ് കേന്ദ്രസംഘം ഇന്ന് നിരീക്ഷണത്തിന് എത്തുക.

Related Articles

Leave a Reply

Back to top button