Puthuppady
ഈങ്ങാപ്പുഴയിൽ വീട്ടമ്മയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി

പുതുപ്പാടി : ഈങ്ങാപ്പുഴയില്‍ വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.
പുറ്റേന്‍കുന്ന് അനിത (52) യെയാണ് ഇന്ന് പുലർച്ചെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.
പുലർച്ചെ എഴുന്നേറ്റ അനിതയെ കാണാതിരുന്നതിനെ തുടർന്ന് ഭർത്താവ് തിരച്ചിൽ നടത്തിയപ്പോൾ കിണറിൻ്റെ മുകളിലെ വല നീങ്ങി കിടക്കുന്നതായി ശ്രദ്ധയിൽ പെട്ടു തുടർന്നു നടത്തിയ പരിശോധനയിലാണ് കിണറ്റിൽ വീണുകിടക്കുന്നത് കണ്ടത്.
മുക്കത്തു നിന്ന് ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.







