Mukkam
മണാശ്ശേരിയില്‍ നിയന്ത്രണംവിട്ട് വട്ടം കറങ്ങി കാര്‍, ബാരിക്കേഡിലിടിച്ച് അപകടം

മുക്കം : മുക്കം മണാശ്ശേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡിലെ കൈവരിയില്‍ ഇടിച്ച് അപകടം.
മണാശ്ശേരി-പുല്‍പ്പറമ്പ് റോഡിലാണ് അപകടം ഉണ്ടായത്. പുല്‍പ്പറമ്പ് ഭാഗത്തുനിന്നും വന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍വശത്തെ റോഡിലെ കൈവരിയില്‍ ഇടിച്ചാണ് അപകടം
കൊടിയത്തൂര്‍ ചെറുവാടി സ്വദേശികളുടെ ഹോണ്ട സിറ്റി കാറാണ് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാര്‍ പൂര്‍ണമായി തകരുകയും റോഡിലെ കൈവരികള്‍ തകരുകയും ചെയ്തിട്ടുണ്ട്.