Thiruvambady
കൂമ്പാറ-കക്കാടംപൊയിൽ റോഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു

തിരുവമ്പാടി : കൂമ്പാറ-കക്കാടംപൊയിൽ റോഡിൽ കാർ കൊക്കയിലേക്കുമറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെയാണ് അപകടം. കൂമ്പാറ ഭാഗത്തുനിന്ന് വരികയായിരുന്ന കാറാണ് നിയന്ത്രണംവിട്ട് കൊക്കയിലേക്കുവീണത്.
പരിക്കേറ്റവരെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.