Kodiyathur
ക്വാറി ഉത്‌പന്ന വിലവർധന: ഡി.വൈ.എഫ്.ഐ. പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു

കൊടിയത്തൂർ : കരിങ്കൽ ക്വാറി ഉത്‌പന്നങ്ങളുടെ അന്യായമായ വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് .ഡി.വൈ.എഫ്.ഐ. തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടുമുക്കം പള്ളിത്താഴെ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. കരിങ്കൽ ഉത്‌പന്നങ്ങളുടെ വിലവർധന, നിർമാണമേഖലയെ ആകെ സ്തംഭനത്തിലാക്കുമെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി.
ഡി.വൈ.എഫ്.ഐ. സംസ്ഥാന വൈ. പ്രസിഡന്റ് എൽ.ജി. ലിജീഷ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് സെക്രട്ടറി ഇ. അരുൺ, പ്രസിഡന്റ് എ.പി. ജാഫർ ശരീഫ്, എ.കെ. രനിൽ രാജ്, അജയ് ഫ്രാൻസി, കെ.പി. അഖിൽ, പി.കെ. സജിത്ത്, പ്രവീൺലാൽ തുടങ്ങിയവർ നേതൃത്വംനൽകി.