Karassery

കാരശ്ശേരിയിൽ വികസന സെമിനാർ

കാരശ്ശേരി : വാർഷികപദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായി കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു.

സെമിനാർ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരിയിൽ അലവി ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സുനിതാ രാജൻ അധ്യക്ഷയായി. വൈസ് പ്രസിഡൻറ് ജംഷിദ് ഒളകര, സ്ഥിരംസമിതി അധ്യക്ഷരായ ശാന്താദേവി മുത്തേടത്ത്, സത്യൻ മുണ്ടയിൽ, ജിജിത സുരേഷ്, എം.ടി. സെയ്ത് ഫസൽ, സമാൻ ചാലൂളി, കെ. കോയ, എം.പി. ജാഫർ, ജോസ് പാലിയത്ത്, എം.ടി. അഷ്റഫ്, എ.പി. മോയിൻ, സന്തോഷ് ജോൺ, സലാം തേക്കുംകുറ്റി, രാജൻ കൗസ്തുഭം, എ.പി. മുരളീധരൻ, അസി. സെക്രട്ടറി പി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

ഗ്രാമപ്പഞ്ചായത്ത് മെമ്പർമാരായ അഷ്റഫ് തച്ചാറമ്പത്ത്, കെ. കൃഷ്ണദാസ്, ആമിന എടത്തിൽ, റുഖിയ റഹീം, ശ്രുതി കമ്പളത്ത്, ശാഹിന തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button