Koodaranji

കൂടരഞ്ഞിക്ക്‌ കാർഷിക ബഹുമതി

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിനെ തേടിയെത്തിയ സംസ്ഥാന കൃഷിവകുപ്പിന്റെ ജൈവകാർഷികമണ്ഡലം ജില്ലാ അവാർഡ് അർഹതയ്ക്കുള്ള അംഗീകാരമായി. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

കിഴക്കൻ മലയോരമേഖലയായ കൂടരഞ്ഞി കാർഷികരംഗത്ത് നേട്ടത്തിന്റെ പാതയിലാണ്. കാലത്തിനും കാലാവസ്ഥയ്ക്കും യോജിച്ച നാടനും മറുനാടനുമായ കാർഷിക ഇനങ്ങളുടെ കൃഷിയിലൂടെ ‌പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റുകയാണ് ഇവിടത്തെ കർഷകർ. കൃഷിയിടസന്ദർശനവും വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുമായി കൃഷിഭവൻ ജീവനക്കാർ ഇവർക്ക് മികച്ച പിന്തുണയേകുന്നു.

പരമ്പരാഗത ജൈവവളപ്രയോഗത്തിനുപുറമെ ദ്രവ, ഖര രൂപത്തിലുള്ള മികച്ച ജൈവവളക്കൂട്ടുകൾ തയ്യാറാക്കി ഉപയോഗിക്കാൻ കർഷകർക്കിന്നറിവുണ്ട്. 50 ഹെക്ടർ പ്രദേശത്ത് നടപ്പാക്കിയ സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതികൃഷിപദ്ധതി ഇതിന് ഏറെ സഹായകരമായി. കൂടരഞ്ഞിയിലെ ബി.പി.കെ.പി. പദ്ധതി സംസ്ഥാനതലത്തിൽതന്നെ ശ്രദ്ധയാകർഷിച്ചിട്ടുള്ളതാണ്. ടൂറിസംമേഖലയായ കക്കാടംപൊയിൽ, പൂവാറൻതോട് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഫാംടൂറിസം മേഖലയിൽ പുതിയ സാധ്യതകൾ തേടുകയാണ്.

മലയോരഹൈവേ പൂർത്തിയാവുന്നതോടെ ഫാംടൂർപദ്ധതികൾ കൂടുതൽ സജീവമാകും. ജില്ലാപഞ്ചായത്തിന്റ നേതൃത്വത്തിൽ കൂടരഞ്ഞി ഉൾപ്പെടുന്ന തിരുവമ്പാടി മണ്ഡലത്തിൽ നടപ്പാക്കുന്ന ഫാം ടൂറിസം പദ്ധതിയുടെ റിപ്പോർട്ട് മൂന്നുമാസത്തിനകം നൽകും.

Related Articles

Leave a Reply

Back to top button