Thiruvambady

ഇൻഫന്റ് ജീസസ് സ്കൂൾ ഇനി സമ്പൂർണ ഹരിതവിദ്യാലയം

തിരുവമ്പാടി : മാതൃഭൂമി സീഡ് ക്ലബ്ബിന്റെ സഹകരണത്തോടെ ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ഇനി സമ്പൂർണ ഹരിത വിദ്യാലയം. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തരംതിരിച്ച് കഴുകി ഉണക്കി ശേഖരിച്ച് ഹരിതകർമസേനയ്ക്ക് കൈമാറുക, പക്ഷികൾക്ക് കുടിനീർ ഒരുക്കുക, വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുക, വൈദ്യുതിയും ജലവും പാഴാക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക, പരമാവധി സ്ഥലങ്ങളിൽ കൃഷിചെയ്യുക തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ സ്കൂളിലും വിദ്യാർഥികളുടെയും അധ്യാപകരുടെയും വീടുകളിലുമായി ചെയ്തതാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്.

ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘ഹരിത ഭവനം’ പദ്ധതിയിൽ ഏറ്റവുംകൂടുതൽ ഹരിത ഭവനങ്ങൾ തീർത്ത വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ. കേരള സർക്കാരിന്റെ വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ സ്കൂളിനെ സമ്പൂർണ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ അധ്യക്ഷയായി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ദീപ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജോളി റോസ്, സ്റ്റാഫ്‌ സെക്രട്ടറി പി.വി. ജിനു, ഹരിത ഭവനം കോഡിനേറ്റർ സിസ്റ്റർ മരിയ ഗ്രേസ്, ഹരിതഭവനം സ്കൂൾ അംബാസഡർ സഞ്ജനറോസ്, മിഷേൽ എലിസബത്ത് എന്നിവർ സംസാരിച്ചു. ഒ.ടി. മയൂര പരിസ്ഥിതിക്കവിത ചൊല്ലി.

Related Articles

Leave a Reply

Back to top button