Kodiyathur

കൊടിയത്തൂരിൽ വായനശാല ഡിജിെറ്റെസേഷന് തുടക്കമായി

കൊടിയത്തൂർ : ആധുനിക കാലഘട്ടത്തിനനുസരിച്ച് വായനശാലകൾ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിൽ വായനശാലകളുടെ ഡിജിെറ്റെസേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി സൗത്ത് കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെൻറർ, തോട്ടുമുക്കം എന്നിവിടങ്ങളിൽ കംപ്യൂട്ടറുകൾ നൽകി. കഴിഞ്ഞദിവസം ഇ. ഉസ്സൻ മാസ്റ്റർ സ്മൃതി ലൈബ്രറിക്ക് പുസ്തകങ്ങളും നൽകിയിരുന്നു.

വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ആയിഷ ചേലപ്പുറത്ത്, എം.ടി. റിയാസ്, വി. ഷംലൂലത്ത്, ടി.കെ. അബൂബക്കർ, സി.പി. ചെറിയമുഹമ്മദ്, പി.സി. അബ്ദുനാസർ, പി.സി. അബൂബക്കർ, പി. അബ്ദുറഹിമാൻ, എം. അഹ്‌മദ് കുട്ടി മദനി തുടങ്ങിയവർ സംസാരിച്ചു.

പഞ്ചായത്തിൽ ബാക്കിയുള്ള വായനശാലകൾക്ക് അടുത്തവർഷം പദ്ധതിയിൽ ഉൾപ്പെടുത്തി സിജിെറ്റെസേഷൻ പൂർത്തീകരിക്കുമെന്ന് പ്രസിഡൻറ് അറിയിച്ചു

Related Articles

Leave a Reply

Back to top button