Mukkam

ഇരുപത്തഞ്ചാം വിവാഹവാർഷികത്തിൽ അഗ്നിരക്ഷാനിലയത്തിന് പമ്പുസെറ്റ് നൽകി ദമ്പതിമാർ

മുക്കം : ഇരുപത്തഞ്ചാം വിവാഹവാർഷികദിനത്തിൽ മുക്കം അഗ്നിരക്ഷാസേനയ്ക്ക് ‘കുടിവെള്ളമൊരുക്കി’ ദമ്പതിമാർ.
മുക്കം കുറ്റിപ്പാലയിലെ കെ.പി. അനിൽകുമാർ-അരുണ ദമ്പതിമാരാണ് കഴിഞ്ഞ എട്ടുവർഷമായി കുടിവെള്ളം കിട്ടാതെ വലഞ്ഞിരുന്ന മുക്കം അഗ്നിരക്ഷാസേനയ്ക്ക് പമ്പുസെറ്റും പൈപ്പുമടക്കം സ്ഥാപിച്ച് കുടിവെള്ളമെത്തിച്ചത്. സേനയുടെ ജില്ലാ പരിശീലനകേന്ദ്രംകൂടിയായ മുക്കം നിലയത്തിൽ ശുദ്ധജലം ലഭ്യമല്ലാത്തതിനാൽ പുറമേനിന്ന് വെള്ളമെത്തിച്ചാണ് ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്.

വിഷയം ശ്രദ്ധയിൽപ്പെട്ട നഗരസഭാ കൗൺസിലർ ജോഷിലാ സന്തോഷിന്റെ ഇടപെടലാണ് അഗ്നിരക്ഷാസേനയ്ക്ക് തുണയായത്. കുടിവെള്ളത്തിനായി, നഗരസഭയുടെ ഉടമസ്ഥതയിൽ സമീപത്തുള്ള കിണർ കൗൺസിലറുടെ നേതൃത്വത്തിൽ നവീകരിച്ചുനൽകി. സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങ് കൗൺസിലർ ജോഷിലാ സന്തോഷ്‌ ഉദ്ഘാടനംചെയ്തു. കുടിവെള്ളപദ്ധതിയുടെ സ്വിച്ച് ഓൺ അനിൽകുമാർ-അരുണ ദമ്പതിമാർ ചേർന്ന് നിർവഹിച്ചു. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ അധ്യക്ഷനായി.

കഴിഞ്ഞ വിവാഹവാർഷികദിനത്തിൽ ഇവർ ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന സ്ട്രെച്ചർ, റോപ്പ് എന്നിവ മുക്കം അഗ്നിരക്ഷാസേനയ്ക്ക് നൽകി മാതൃകയായിരുന്നു. മുക്കം ഹയർസെക്കൻഡറി സ്കൂൾ മാനേജർ വത്സൻ മഠത്തിൽ, റിട്ട. ഫയർ ഓഫീസർ വിജയൻ നടുത്തൊടികയിൽ, ഡോ. തിലകൻ, ജോയ് എബ്രഹാം, പയസ് അഗസ്റ്റിൻ, എൻ. ജയ്‌കിഷ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button