Thiruvambady
വനംമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധം

തിരുവമ്പാടി : തുടർച്ചയായ വന്യമൃഗ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെട്ടിട്ടുപോലും നടപടി കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ചും വനംമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി അങ്ങാടിയിൽ പ്രകടനം നടത്തി. വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ കോലം കത്തിച്ചു.
പ്രസിഡന്റ് ഷിജു ചെമ്പനാനി അധ്യക്ഷനായി. ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ ഉദ്ഘാടനംചെയ്തു. ബോസ് ജേക്കബ്, സണ്ണി കാപ്പാട്ടുമല, എം.ഡി. അഷ്‌റഫ്, മനോജ് വാഴപ്പറമ്പിൽ, ബിന്ദു ജോൺസൻ, ജിതിൻ പല്ലാട്ട്, എ.എസ്. ജോസ്, ഗോപിനാഥൻ മുത്തേടത്ത്, ഹനീഫ ആച്ചപറമ്പിൽ, രാജു പൈമ്പള്ളി, ലിസി അബ്രഹാം തുടങ്ങിയവർ സംസാരിച്ചു.