Kodanchery
ലെപ്രസി ദിനാചരണം ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി : കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ലെപ്രസിദിനാചരണവും അശ്വമേധം 6.0 ൻ്റെ ഉദ്ഘാടനവും നടത്തി. നടത്തി, വാർഡ് മെംബർ വാസുദേവൻ ഞാറ്റുകലായിൻ്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ ഓഫീസർ ഡോ.ഷിഫനത്ത്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു ബാലുശ്ശേരി, ഷനില ഫ്രാൻസിസ്, പബ്ലിക് ഹെൽത്ത് നഴ്സ്’ ആലീസ്, ജെ പി എച്ച് എൻ ഷീന എന്നിവർ സംസാരിച്ചു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് നഴ്സുമാർ, മിഡിൽ ലെവൽ സർവ്വീസ് പ്രൊവഡൈർമാർ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, എന്നിവർ പങ്കെടുത്തു 30-1-25 മുതൽ 12-2-25 വരെ നടക്കുന്ന പരിപാടിയിൽ എല്ലാവരും സഹകരിക്കണമെന്ന് അറിയിച്ചു.