Kodanchery

കൂരോട്ടുപാറയിൽ വീണ്ടും പുലിയുടെ സാന്നിധ്യം നാട്ടുകാർ സംഘടിച്ച് എത്തി പ്രതിഷേധം

കോടഞ്ചേരി: കഴിഞ്ഞ രാത്രിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം കൂരോട്ടുപാറ കുന്നേൽ കലേഷിന്റെ വീടിന്റെ പരിസരത്ത് ഉണ്ടാവുകയും വൃദ്ധയായ മാതാവും കുഞ്ഞുങ്ങളുമായി താമസിക്കുന്ന കലേഷിന്റെ ഉപജീവനമാർഘമായ വളർത്തുമൃഗങ്ങൾക്ക് നേരെ പുലിയുടെ ആക്രമമുണ്ടായിട്ടും വനംവകുപ്പിന് വിവരം അറിയിച്ചിട്ടും സ്ഥലത്തെത്താത്തതിൽ പ്രതിഷേധിച്ച് സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ സംഘർഷാവസ്ഥ ഉണ്ടായതിനെ തുടർന്ന് കോടഞ്ചേരി പോലീസിന് സാന്നിധ്യത്തിൽ കോഴിക്കോട് വനംവകുപ്പ് ആർ ആർ ടി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയുടെയും, കാട്ടാനയുടെയും സ്ഥിര സാന്നിധ്യമുള്ള പ്രദേശത്ത് പുലിക്കൂട് സ്ഥാപിച് വനംവകുപ്പ് ആർ ആർ ടി പെട്രോളിങ് നടത്തുമെന്ന് ഉറപ്പ് നൽകിയതിന് തുടർന്ന് നാട്ടുകാർ പിരിഞ്ഞു പോയി.

പ്രദേശവാസികൾ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഗ്രാമപഞ്ചായത്ത് മെമ്പർ ലീലാമ്മ കണ്ടത്തിൽ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറയിൽ, കർഷ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഷിജു ചെമ്പനാനി, പ്രദേശവാസികളായ ജെയിംസ് കിഴക്കുംകര വിപിൻ പുതുപ്പറമ്പിൽ, ബിജു ഓത്തിക്കൽ, വിൽസൺ തറപ്പേൽ, ബേബിച്ചൻ തേക്കും കാട്ടിൽ, സുജിത് തൊമ്മിക്കാട്ടിൽ, ഷിജു ഓത്തിക്കൽ എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് ആർ.ആർ.റ്റി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രജീഷ് ഇ, ഫോറസ്റ്റ് ഗാർഡ് മാരായ അബ്ദുൽ കരീം, സബീർ പി എന്നിവർ ഫോറസ്റ്റ് റെയിഞ്ചറുമായി സംസാരിച്ച് കോടഞ്ചേരി പോലീസിന്റെ സാന്നിധ്യത്തിൽ പ്രദേശത്ത് പുലിക്കുട് സ്ഥാപിക്കാനും ഫോറസ്റ്റ് ആർ ആർ റ്റിയുടെ സ്ഥിരം സാന്നിധ്യം പുലിയുടെയും,കാട്ടാനയും സ്ഥിര സാന്നിധ്യമുള്ള പ്രദേശത്ത് ക്യാമ്പ് ചെയ്യാനുള്ള ഉറപ്പ് ഉദ്യോഗസ്ഥർ പ്രദേശവാസികൾക്ക് നൽകി.

മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ അലംഭാവം വെടിഞ്ഞ് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Back to top button