Mukkam
റോബോട്ടിക് എക്സ്പോ ഇന്നുതുടങ്ങും

മുക്കം : മുക്കം മുസ്‌ലിം ഓർഫനേജ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഇന്റർവെൽ ലേർണിങ് പ്ലാറ്റ്ഫോമുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന റോബോട്ടിക് എക്സ്പോയ്ക്ക് വെള്ളിയാഴ്ച ഓർഫനേജ് കാംപസിൽ തുടക്കമാകും. ഇരുപതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും. ശില്പശാല, സെമിനാർ, ക്വിസ് മത്സരം, അധ്യാപക ശാക്തീകരണ പരിശീലനം എന്നിവയും നടക്കും.
സ്മാർട്ട് കാംപസ് പ്രഖ്യാപനവും സ്കൂൾ വാർഷികാഘോഷ പരിപാടികളും ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ നടക്കും. മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്യും. തുടർന്ന് കണ്ണൂർ ഷെരീഫും സംഘവും നയിക്കുന്ന ഇശൽസന്ധ്യയും നടക്കും.