Kodanchery

അജ്ഞാത ജീവി സാന്നിധ്യം കൂരോട്ടുപാറ ഭാഗത്ത് ആർ ആർ റ്റി അംഗങ്ങൾ തിരച്ചിൽ നടത്തി

കോടഞ്ചേരി:കൂരോട്ടുപാറയിലും പരിസരപ്രദേശങ്ങളിലും മനുഷ്യജീവനും വളർത്തുമൃഗങ്ങൾക്കും ഭീഷണിയായ അജ്ഞാത ജീവിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞുകൊണ്ട് കൂട് സ്ഥാപിക്കുന്ന അടക്കമുള്ള നടപടികൾ വൈകിച്ചുകൊണ്ട് സാധാരണക്കാരുടെ ജീവൻ വെച്ച് പന്താടുന്ന വനം വകുപ്പ് മന്ത്രിയുടെ നടപടികളിൽ ശക്തമായ പ്രതിഷേധം
മണ്ഡലം യുഡിഎഫ് കമ്മിറ്റി രേഖപ്പെടുത്തി.

വിദ്യാർത്ഥികൾക്കും ക്ഷീരകർഷകർക്കും റബർ ടാപ്പിംഗ് തൊഴിലാളികൾക്കും, സാധാരണ കൃഷിക്കാർ കാർഷിക മേഖല തകർന്ന് കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാരും വനമന്ത്രിയും നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് യോഗം ആവശ്യപ്പെട്ടു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ ജയ്സൺ മേനാക്കുഴി ട്രഷറർ അബൂബക്കർ മൗലവി,മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, ജോസ് പൈക, ഫ്രാൻസിസ് ചാലിൽ, ബിജു ഓത്തിക്കൽ, വിൽസൺ തറപ്പേൽ, ലീലാമ്മ കണ്ടത്തിൽ, ജെയിംസ് കിഴക്കുംകര,ബേബി കളപ്പുര,റെജി തമ്പി, മാത്യു കുറൂര് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button