Thiruvambady
മെഗാ മെഡിക്കൽക്യാമ്പ്

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കോഴിക്കോട് ബീച്ച് ആശുപത്രി സഞ്ചരിക്കുന്ന നേത്രവിഭാഗത്തിന്റെയും, കെ.എം.സി.ടി. മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ പുല്ലൂരാംപാറ ആയുഷ്മാൻ ആരോഗ്യ മന്ദിറിൽ മെഗാ മെഡിക്കൽക്യാമ്പ് നടത്തി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ ഉദ്ഘാടനം ചെയ്തു. മേഴ്‌സി പുളിക്കാട്ട് അധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ, എം. സുനീർ, ശരണ്യ ചന്ദ്രൻ, കെ.ഡി. ആന്റണി, ഷൈനി ബെന്നി, ഡോ. ചിത്ര, ദിൽഷാദ്, കെ. ബിജീഷ്, അമ്പിളി, ഡോ. ഇ. വി. നിത്യ, ഡോ. ഷെറിൻ, ടി.ടി. തോമസ്, സിബി, സലാം മാങ്കയിൽ, അനിത എന്നിവർ സംസാരിച്ചു.