Thiruvambady

തിരുവമ്പാടി തിരുഹൃദയ പള്ളിപ്പെരുന്നാൾ സമാപിച്ചു

തിരുവമ്പാടി: തിരുഹൃദയ ഫൊറോന പള്ളിയിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും 81- ആം പെരുന്നാൾ മഹോത്സവം. ഇന്നലെ (02-02-25 ഞായർ) സമാപിച്ചു
പെരുന്നാളിനോടനുബന്ധിച്ച് ചവലപ്പാറ കുരിശുപള്ളി പെരുന്നാൾ, ഇടവകാംഗങ്ങളുടെ കലാവിരുന്ന് ഹൃദയരാഗം കലാസന്ധ്യ, വയോജന സംഗമം,ആദരിക്കൽ എന്നീ പരിപാടികളും നടത്തി.
01/02/2025 ശനിയാഴ്ച നടന്ന ആഘോഷമായ പെരുന്നാൾ കുർബ്ബാന, വചന സന്ദേശം, ലദീഞ്ഞ് എന്നിവക്ക് ഫാ.ജോർജ് വെള്ളയ്ക്കാക്കുടിയിൽ മുഖ്യ കാർമ്മിത്വം വഹിച്ചു. നയന മനോഹരമായ ദീപകാഴ്ചകളുമേന്തി നിരവധി വാദ്യമേളങ്ങളുടെ അകമ്പടിയോടെ കമനീയമായി അലങ്കരിച്ച വാഹനങ്ങളിൽ തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ട് ടൗൺ ചുറ്റിയുള്ള ഭക്തിനിർഭരമായ പെരുന്നാൾ പ്രദക്ഷിണം ഏറെ ശ്രദ്ധേയമായി. തുടർന്ന് വിവിധ സെറ്റുകളുടെ വാദ്യമേളങ്ങൾ ,ആകാശവിസ്മയം എന്നിവയും നടന്നു.

ഇന്നലെ (ഞായർ ) രാവിലെ 6-30-ന് വി.കുർബ്ബാന .10 മണിക്ക് ആഘോഷമായ പെരുന്നാൾ കുർബ്ബാന, വചന സന്ദേശം ലദീഞ്ഞ് എന്നിവക്ക് ഫാ.ജോബിൻ തെക്കേക്കരമറ്റം മുഖ്യ കാർമ്മികത്വം വഹിച്ചു. 11-30-ന് പ്രദക്ഷിണം. തുടർന്ന് ഊട്ടു നേർച്ചയോടു കൂടി ഈ വർഷത്തെ പെരുന്നാൾ സമാപിച്ചു. ഇടവക വികാരി ഫാ.തോമസ് നാഗപറമ്പിൽ , അസി.വികാരി ഫാ.ജേക്കബ് തിട്ടയിൽ, ട്രസ്റ്റിമാരായ തോമസ് പുത്തൻപുരക്കൽ, ജോഫി നടുപ്പറമ്പിൽ ,ബൈജു കുന്നുംപുറത്ത്, റിജേഷ് മങ്ങാട്ട് , പാരീഷ് സെക്രട്ടറി തോമസ് വലിയ പറമ്പൻ ,അക്കൗണ്ടന്റ് സണ്ണി പെണ്ണാപറമ്പിൽ ,ദൈവാലയ ശുശ്രൂഷി വിപിൻ കടുവത്താഴെ, വിവിധ കമ്മിറ്റി അംഗങ്ങൾ എന്നിവർ പെരുന്നാൾ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button