Koodaranji

ക്ഷീരഗ്രാമം പദ്ധതി 2024-25 കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

കുടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തും ക്ഷീര വികസന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം 2024- 25 ന്റെ ഭാഗമായി കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു. കൂടരഞ്ഞി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.

കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡന്റ് ജിനേഷ് തെക്കനാട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയ്, വാർഡ് മെമ്പർമാരായ മോളി തോമസ്, റോസിലി ജോസ്, സീന ബിജു, വി എ നസീർ, ജോണി വാളിപ്ലാക്കൽ, ബിന്ദു ജയൻ, ബാബു മൂട്ടോളി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ക്ഷീര മേഖലയിലെ പദ്ധതി പ്രവർത്തനങ്ങളും ക്ഷീര കർഷക ക്ഷേമനിധിയും എന്ന വിഷയത്തിൽ കൊടുവള്ളി ബ്ലോക്ക് ക്ഷീര വികസന ഓഫീസർ റെജിമോൾ ജോർജ്ജും ശാസ്ത്രീയ പശു പരിപാലനത്തെ കുറിച്ചുള്ള വിഷയത്തിൽ കൊടുവള്ളി ബ്ലോക്ക് ഡയറി ഫാം ഇൻസ്ട്രക്ടർ സിസിൻ ജോസും ക്ലാസുകൾ എടുത്തു. ചടങ്ങിന് കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘം വൈസ് പ്രസിഡന്റ് റീന ബേബി നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button