Local
കർഷ കോൺഗ്രസിന്റെ നേതൃത്വത്തിൽ അതിജീവന സമരവും സായാഹ്ന ധർണ്ണയും ഇന്ന് കോടഞ്ചേരിയിൽ

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വന്യമൃഗ ശല്യം മൂലം പൊറുതിമുട്ടിയ സാധാരണ ജനങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട വനംവകുപ്പിന്റെയും സംസ്ഥാന ഗവൺമെന്റിയും നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 6 മണിക്ക് കോടഞ്ചേരി ടൗണിൽ അതിജീവന സമരം സായാഹ്ന ധർണയം നടത്തുമെന്ന് കർഷ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സാബു അവണ്ണൂർ അറിയിച്ചു.
നിരന്തരമായ വന്യമൃഗ ശല്യത്തിനെതിരെ, വനംവകുപ്പിൻ്റെ നിസംഗതക്കെതിരെ അപകടകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുവാൻ കർഷകർക്ക് ഉപാധിരഹിത അനുമതി നൽകുക. വന്യജീവി അക്രമങ്ങളിൽ ലഭിക്കുന്ന നഷ്ടപരിഹാരത്തുക 20 ഇരട്ടിയായി വർദ്ധിപ്പിക്കുക. വന്യജീവി ആക്രമങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരിക്കും ഇന്ന് വൈകിട്ട് 6 മണിക്ക് അതിജീവന സമര സായാഹ്ന ധർണ നടത്തുന്നത്.